
വണ്ടൂർ: പോരുർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടിഷ്യൂ കൾച്ചർ വാഴക്കന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 330 ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്തത്.ചടങ്ങിൽ പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.സക്കീന അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. ഭാഗ്യലക്ഷ്മി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കര നാരായണൻ, വാർഡ് മെമ്പർമാരായ പി.അൻവർ, സി.ഗീത, കെ.റംലത്ത്, പി.ജയ്യിദ,സാബിറ,കൃഷി ഓഫീസർ കെ.എം.ഫാത്തിമ ഷഹീന തുടങ്ങിയവർ പങ്കെടുത്തു.