
വണ്ടൂർ: സ്‌കൂളിലെത്താൻ സാധിക്കാത്ത കുഞ്ഞുകൂട്ടുകാരെ ചേർത്തു പിടിച്ച് തിരുവാലി ജി.എച്ച്.എസ്.എസിൽ ക്രിസ്മസ് ആഘോഷം നടത്തി. വിദ്യാലയത്തിലെത്താൻ സാധിക്കാത്ത കുട്ടികളെ അദ്ധ്യാപകർ വീട്ടിലെത്തി കണ്ടാണ് ആശംസകൾ നേർന്നത്. യു.പി.എച്ച്എസ് വിഭാഗങ്ങളിലുള്ള എട്ടു ഭിന്നശേഷി കുട്ടികളെ ചേർത്തു പിടിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം മധുരമുള്ളതാക്കിയത്. എട്ടു വിദ്യാർത്ഥികളിൽ ആറു പേർ സ്‌കൂളിൽ എത്തി. അവർക്കായി കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും പാട്ടുകൾ പാടിയും ആഘോഷം നിറപ്പകിട്ടാർന്നതാക്കി മാറ്റി. തുടർന്ന് എത്താൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ വീടുകളിലെത്തി. അദ്ധ്യാപകർ ആശംസകൾ നേർന്നു. ആഘോഷത്തിന് 'ഹെഡ്മിസ്ട്രസ് കെ.വി.സുജാത, സ്റ്റാഫ് സെക്രട്ടറി പി.ജി.സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.