പെരിന്തൽമണ്ണ: ഷൊർണ്ണൂർ-നിലമ്പൂർ റെയിൽവേ പാതയിൽ നടക്കുന്ന അമൃത ഭാരത സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി പാലക്കാട് ഡിവിഷണൽ എ.ഡി.ആർ.എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പരിശോധന നടത്തി. അങ്ങാടിപ്പുറത്ത് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും സ്റ്റേഷൻ വൈദ്യുതീകരണം പൂർത്തിയയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി യിൽ നിന്നും ഇൻകംമിങ് സപ്ലൈ ലഭിച്ചു കഴിഞ്ഞാൽ ഉടൻ ലൈനിൽ ചാർജിഗ് സാദ്ധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തയാഴ്ച തന്നെ പാത വൈദ്യുത കമ്മീഷൻ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാതയിലെ വൈദ്യുതീകരണം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ റെയിൽവേയുടെ മുഴുവൻ വൈദ്യുതീകരണവും പൂർത്തിയാകും. മേലാറ്റൂരിലെ ട്രാക്ഷൻ സബ്‌സ്റ്റേഷൻ സന്ദർശിച്ച് വിലയിരുത്തിയതിന് ശേഷമാണ് ഉന്നതസംഘം അങ്ങാടിപ്പുറത്തെത്തിയത്.
മേലാറ്റൂരിലെ ട്രാക്ഷൻ സബ് സ്റ്റേഷൻ വഴിയാണ് അങ്ങാടിപ്പുറത്തേക്ക് വൈദ്യുതി കടത്തിവിടുന്നത്. 13.76കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അങ്ങാടിപ്പുറം സ്റ്റേഷനിൽ നടക്കുന്നത്. പ്ലാറ്റ്‌ഫോം നവീകരണം വിശ്രമ മുറി, ലൈറ്റുകൾ, പാർക്കിംഗ് ഏരിയ, തുടങ്ങിയ റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ടെലികോം പ്രവൃത്തികളും പൂർത്തിയായതായും റെയിൽവേ അധികൃതർ അറിയിച്ചു.
നവീകരണ പ്രവർത്തികൾ വിലയിരുത്തുന്ന പാലക്കാട് ഡിവിഷണൽ എ.ഡി.ആർ.എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം