
കോട്ടക്കൽ:കോട്ടക്കൽ നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ ഹനീഷ ഉത്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ചെരട മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ റസാക്ക് ആലമ്പാട്ടിൽ,നുസൈബ അൻവർ,പാറോളി റംല,പി.ടി.അബ്ദു, കൗൺസിലർമാരായ സലീം പള്ളിപ്പുറം ,ശബ്നഷാഹുൽ, സി.മൊയ്തീൻകുട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി.മുംതാസ്, കില ഫാക്കൽറ്റി പി.പി.രാജൻ, മെഡിക്കൽ ഓഫീസർ കെ.നഷീദ ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി.മുംതാസ്, പരിവാർ കോട്ടക്കൽ പ്രസിഡന്റ്,കെ.അബ്ദുൾഖാദർ ,എ.ശ്രീധരൻ,സ്‌പെഷ്യൽ എജ്യൂക്കേറ്റർ ഫസീല, കെ.കെ.റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു. സമ്മാനദാനം എസ്.ഐ ടി.നസീർ നൽകി. ക്രിസ്തുമസ് ആഘോഷവും അരങ്ങേറി.