veedu

വളാഞ്ചേരി: ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്‌നേഹ വീടിന്റെ കട്ടിലവെപ്പും എൻ.എസ്.എസ് ഭവനം പദ്ധതിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനവും ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ വി.ടി.അമീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജി.എസ്.ശ്രീലേഖ, ക്ലസ്റ്റർ കോഡിനേറ്റർ എം.വി.ഷാഹിന, ഹെഡ്മിസ്ട്രസ് കെ.ജീജ, അദ്ധ്യാപകരായ കെ.മുഹമ്മദ് ഷെരീഫ്, ഡോ.എം.പി.ശാഹുൽ ഹമീദ്, കെ.പി.സിത. വാർഡ് മെമ്പർ സൈഫുന്നിസ, മുൻ പി.ടി.എ പ്രസിഡണ്ട് തുടിമ്മൽ അബ്ദുറഹിമാൻ ഹാജി, എം.ടി.എ പ്രസിഡന്റ് പ്രഷീല, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.ടി.മുഹമ്മദ്, സുചിത്ര തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഹാജറ സ്വാഗതവും എൻ.എസ്. എസ് ലീഡർ എം.അനിരുദ്ധ് നന്ദിയും പറഞ്ഞു.