മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ മൂന്ന് ദിവസങ്ങളിലായി വേങ്ങര പീസ് പബ്ലിക് സ്‌കൂളിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് മുൻ സന്തോഷ് ട്രോഫി താരം കെ.പി. സുബൈർ ഉദ്ഘാടനം നിർവഹിച്ചു.മലപ്പുറം സഹോദയ ജോയിന്റ് സെക്രട്ടറി കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.ജാസ്മിർ ഫൈസൽ, വൈസ് പ്രിൻസിപ്പൽ സി.കെ. ഫബീല , അഡ്മിനിസ്‌ട്രേറ്റർ ഖമറുസമാൻ, കായികാദ്ധ്യാപകൻ ജസീം എന്നിവർ നേതൃത്വം നൽകി
23ന് ടൂർണമെന്റ് സമാപിക്കും. 36 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.