d
സപ്തദിന സഹവാസ ക്യാമ്പിന് വണ്ടൂർ യത്തീംഖാനയിൽ തുടക്കമായി

വണ്ടൂർ : വാണിയമ്പലം എച്ച്.എസ്.എസിലെ സപ്തദിന സഹവാസ
ക്യാമ്പിന് വണ്ടൂർ യത്തീംഖാനയിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സിദ്ദിഖ് പട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
ഏഴു ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന കർമ്മ പരിപാടികൾ നടക്കും. പി. ടി.എ പ്രസിഡന്റ് വി.എം. ഹസ്‌കർ, സ്‌കൂൾ പ്രിൻസിപ്പൽ പി. ഉഷാകുമാരി , ഷൈജൽ എടപ്പറ്റ, വി.സി. സരിത, എ. ബേനസീർ, കെ.ടി. ശിഹാബുദ്ദീൻ
തുടങ്ങിയവർ പങ്കെടുത്തു