d
d

മലപ്പുറം: ലിംഗ വിവേചനങ്ങൾക്കെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും പോരാടാൻ സ്ത്രീകൾക്കും ഇതര ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ 23ന് ജെൻഡർ കാർണിവൽ നടത്തും. നവംബർ 25ന് തുടങ്ങിയ കുടുംബശ്രീ നയീചേതന 3.0 ജെൻഡർ കാമ്പെയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കാർണിവൽ. ക്യാമ്പയിന്റെ ജില്ലാതല സമാപനം നടക്കുന്ന വാഴയൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി.ആർ.സി ആൻഡ് മോഡൽ സി.ഡി.എസിൽ ജെൻഡർ ഫെസ്റ്റ് നടത്തും. കാരാട് ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന പരിപാടി വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ജെൻഡർ അവബോധ സെമിനാർ, ഓപ്പൺ ഫോറം, കലാകായിക പരിപാടികൾ എന്നിവ അരങ്ങേറും. ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലും സമാനമായ പ്രചാരണ പരിപാടികൾ സമാപനത്തോടനുബന്ധിച്ച് നടക്കും.