news

തിരൂരങ്ങാടി : സ്കൂൾ മുറ്റത്ത് കൂടാരമൊരുക്കി സൗഹൃദത്തിൻ്റെ പുതിയ പാഠങ്ങൾ പകർന്ന് നൽകി ഒ.യു.പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ മൂന്ന് ദിവസത്തെ സഹവാസക്യാമ്പ് സമാപിച്ചു. സ്കൂൾ മാനേജർ എം.കെ. ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പി. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗായിക ഫാരിഷ മുഖ്യാതിഥിയായിരുന്നു. എ.എസ്.ഒ സി. ജിജി ചന്ദ്രൻ അവാർഡ് ദാനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സി.പി. ഹബീബ, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ സെക്രട്ടറി കെ, അൻവർ, എൽ. കുഞ്ഞുമുഹമ്മദ്, കെ. ബഷീർ, പി.ടി.എ പ്രസിഡന്റ് കാരാടൻ റഷീദ്, പി. ഫരീദാബി, മനരിക്കൽ അഷ്റഫ്, കെ.ടി. ജംഷീർ, ഇ.വി. ജാസിദ് , എ.പി. സുലൈഖ, പി. സാലിഖ് എന്നിവർ പ്രസംഗിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് അദ്ധ്യാപകരായ കെ. അബ്ദുറഹ്മാൻ, വി.കെ. സിദ്ദിഖ്, എം.ടി റബീഹ്, കെ. ഷബ്ന , എം. ഷാഹിദ, ട്രൂപ്പ് കമ്പനി ലീഡർമാരായ ഇ.പി. ഷാനിദ് , എം.ഫാത്തിമ റിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.