dd

നിലമ്പൂർ: ഹോട്ടലിനു സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷണം പോയ സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി മേലേപുത്തൂർ വീട്ടിൽ ആഞ്ജലിൻ പ്രിൻസിനെയാണ്(27) എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. ജൂലായ് 24ന് രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം. മയ്യന്താന്നി സ്വദേശി അജയദാസ് മുക്കട്ടയിലുള്ള തന്റെ ഹോട്ടലിനു സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളവുകൾ നടത്തി വരികയായിരുന്നു. ഇന്നലെ പ്രതി മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാനായി എസ്.എം സ്ട്രീറ്റിൽ എത്തിയപ്പോൾ കോഴിക്കോട് ടൗൺ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
സീനിയർ സി.പി.ഒ പ്രിൻസ്, സി.പി.ഒ ഉജേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു