പൊന്നാനി : സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ അനുസ്മരണം നടന്നു. പൊന്നാനി എ.വി സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടി സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം ചെയർമാൻ ടി.പി.ശബരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉണ്ണികൃഷ്ണൻ പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.കെ. പി.സി.സി അംഗം ഷാജി കാളിയത്തേൽ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, അഡ്വ.എൻ.എ. ജോസഫ്, സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ.ജയപ്രകാശ്, ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ് നബീൽ, എം. അബ്ദുൾ ലത്തീഫ് , രഞ്ജിത്ത് പൊന്നാനി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രവിത കടവനാട്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമനാഥൻ, മഹേഷ് വാക്കാട്ട്, സക്കീർ പൊന്നാനി, ജമാൽ, ഷാജി അയിരൂർ, ഷഫീഖ് ചെറവല്ലൂർ, ഫസൽ റഹ്മാൻ പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.