d
S

വണ്ടൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യൻ ഭരണഘടനാ ശിൽപ്പി അംബേദ്കറിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സി.പി.ഐ വണ്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.കെ. ഷരീഫ് നേതൃത്വം നൽകി. വണ്ടൂർ മണ്ഡലം സെക്രട്ടറി പി. മുരളി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇ.പി. ബഷീർ, എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് പി.അരുൺ, വണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ ഷിഹാബുദീൻ, കരുവാരക്കുണ്ട് ലോക്കൽ സെക്രട്ടറി അക്തർ, ചോക്കാട് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.