s
ഗ്രാമീണ ലൈബ്രറികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്യുന്നു

വേങ്ങര : പുതുതലമുറയെ വായനാശീലമുള്ളവരാക്കി വളർത്തി കൊണ്ടുവരാൻ ഡിജിറ്റലൈസേഷനടക്കമുള്ള ആധുനികവത്‌കരണം ലൈബ്രറി രംഗത്ത് അനിവാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ബ്ലോക്ക് പഞ്ചായത്തിന്റെ ഇ-ലൈബ്രറി പദ്ധതിയിൽപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ ലൈബ്രറികൾക്കുള്ള ലാപ് ടോപ്പ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 20 ലൈബ്രറികൾക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ പ്രസിഡന്റ് മണ്ണിൽ ബെൻസീറ അദ്ധ്യക്ഷത വഹിച്ചു. പുളിക്കൽ അബൂബക്കർ, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ്, സഫിയ മലേക്കാരൻ, പറങ്ങോടത്ത് അസീസ്, പി.കെ. റഷീദ്, എ.പി. അസീസ് സംബന്ധിച്ചു.