 
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകി വയോജനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി പ്രാവർത്തികമാക്കണമെന്ന് സീനിയർ സിറ്റിസൺ സംഘ് ജില്ലാ രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി എൽ. സതീഷ് യോഗം ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സീനിയർ സിറ്റിസൺസ് സംഘ് സംസ്ഥാന സെക്രട്ടറി വി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അച്യുതൻ, ഇ. മുകുന്ദൻ, കെ. തങ്കം, എ.കെ. സുരേഷ്, യു. അശോകൻ, ഡോ. സി.വി. സത്യനാഥൻ, കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഒ. ഗോപാലൻ കൺവീനറും ഡോ. സി.വി. സത്യനാഥൻ, ടി.വി. വാസു എന്നിവർ ജോയിന്റ് കൺവീനർമാരുമായി ഒമ്പതംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.