
തിരൂർ: മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തലത്തിൽ ആകെ ലഭിച്ചത് 787 പരാതികൾ. അദാലത്തിനു മുമ്പായി ഓൺലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുൻകൂർ ലഭിച്ചവയിൽ 166 പരാതികൾ മന്ത്രിമാർ നേരിൽകേട്ട് തീർപ്പാക്കി. ഇവയിൽ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉൾപ്പെടെ അവശേഷിക്കുന്ന പരാതികൾ രണ്ടാഴ്ചയ്ക്കകം തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അദാലത്ത് വേദിയിൽ 12 പേർക്ക് എ.എ.വൈ, ബി.പി.എൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കുറക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, സബ് കളക്ടർ ദിലീപ് കെ കൈനിക്കര, എ.ഡി.എം എൻ.എം. മെഹറലി , ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാനി താലൂക്ക് അദാലത്ത്
പൊന്നാനി താലൂക്ക് തല അദാലത്ത് ഇന്ന് പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിക്കും.