മലപ്പുറം: കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രത്തിൽ 2025 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന നവീകരണ കലശം, ധ്വജ പ്രതിഷ്ഠ, പുതിയ ധ്വജത്തിൽ കോടിയേറിയിട്ടുള്ള ഉത്സവം തുടങ്ങിയ ചടങ്ങുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബ്രോഷർ, ക്ഷേത്രം തന്ത്രി ഡോ. മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ഡോ. അശോക വത്സലക്ക് ആദ്യകോപ്പി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്രനവീകരണ കമ്മിറ്റി പ്രസിഡന്റ് ഡോ. നന്ദകുമാർ, സെക്രട്ടറി കാർത്തിക ചന്ദ്രൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.പി.സുരേഷ്, വാർഡ് മെമ്പർമാരായ സുരേഷ് പ്രസംഗിച്ചു.