മലപ്പുറം: മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവൽക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ അംഗം സി.വി. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം പ്രീതി ശിവരാമൻ, പ്രസ് ക്ലബ് സെക്രട്ടറി വി.പി. നാസർ, തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുൾ റഷീദ്, മേലാറ്റൂർ കൺസ്യൂമർ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ എ.ടി. ഷാജി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു.