വണ്ടൂർ: ഇടതുപക്ഷ സർക്കാർ അത്താണി കയറ്റത്തിൽ ആരംഭിച്ച വിദേശമദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമര സംഗമം സംഘടിപ്പിച്ചു. ജില്ലാ എസ്.ടി.യു പ്രസിഡന്റ് വി.എ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. എം.കെ.നാസർ, സി.ടി.കുഞ്ഞാപ്പുട്ടി, ടി.സംസാലി, ജിഷാദ് കോക്കാടൻ, സുബൈർ,ഹനീഫ കൂരട്, സി.ടി.ചെറി, വി.എം. സീന തുടങ്ങിയവർ സംസാരിച്ചു.