mpm

മലപ്പുറം: വാർത്തയുടെ പേരിൽ മാധ്യമം ലേഖകൻ അനിരുഅശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന പൊലീസ് നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ മാർച്ച് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അജയകുമാർ, സി.പ്രജോഷ് കുമാർ, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എൻ.വി.മുഹമ്മദലി, മലപ്പുറം പ്രസ്‌ക്ലബ്ബ് ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.പി.റാഷാദ്, സമീർ കല്ലായി സംസാരിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാർ സ്വാഗതവും ട്രഷറർ പി.എ.അബ്ദുൽ ഹയ്യ് നന്ദിയും പറഞ്ഞു.