
മലപ്പുറം: വടക്കെമണ്ണ ചോലശ്ശേരി കുളിക്കടവ് നവീകരണവും ഡ്രൈനേജ് നിർമ്മാണവും മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. വടക്കേമണ്ണ വലിയതൊടു നിവാസികളുടെ ചിരകാലാഭിലാഷമാണ് പൂർത്തിയായത്. വെള്ളപ്പൊക്ക പ്രദേശമായ ഈ ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിന് ഡ്രൈനേജും നിർമ്മിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെഫണ്ട് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.എൻ.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. കോഡൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി ബഷീർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മുഹമ്മദ്, കെ.പി.ഷബ്്ന ശാഫി, അഡ്വ സി.എച്ച്.ഫസലുറഹ്്മാൻ, നാസർ കൊളക്കാട്ടിൽ, ഉമ്മർ പറവത്ത്, പി.പി.ഹംസ, എം.ടി.ഉമ്മർ, സി.എച്ച് അഷ്റഫ്, ഹനീഫ ചോലശ്ശേരി, മുഹമ്മദാലി ചോലശ്ശേരി, പി. അലവിക്കുട്ടി ഹാജി, ഹനീഫ മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.