മലപ്പുറം: മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ വൈറൻ പനിയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഒരാഴ്ചക്കിടെ 8,861 പേർ വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ മാസം 33,639 പേർക്കാണ് പനി ബാധിച്ചത്. അതിൽ 136 പേരെ അഡ്‌മിറ്റ് ചെയ്തു. പനി മാറിയാലും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമയാണ് പലരേയും അലട്ടുന്നത്.
ഈ മാസം ഇതുവരെ ഡെങ്കി ലക്ഷണങ്ങളോടെ 184 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പാണ്ടിക്കാട്, അമരമ്പലം, നെടിയിരുപ്പ്, ആനക്കയം, കുഴിമണ്ണ, മങ്കട, കാവന്നൂർ, കരുളായി, കോഡൂർ, പൂക്കോട്ടൂർ, തുവ്വൂർ, പോരൂർ, ചെമ്മലശ്ശേരി, മലപ്പുറം, പൂക്കോട്ടൂർ, ഊർങ്ങാട്ടിരി, എടവണ്ണ, മക്കരപ്പറമ്പ, വെട്ടത്തൂർ, താനൂർ, തൃപ്പനച്ചി, മഞ്ചേരി, എടരിക്കോട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
മഞ്ഞപ്പിത്തം കൂടുന്നു
ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം 122 മഞ്ഞപ്പിത്തം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടിയവരുടെ എണ്ണമെടുത്താൻ ഇതിലധികം വരും. 12 പേർക്കാണ് എലിപ്പനി ബാധിച്ചത്. വണ്ടൂർ, പോരൂർ, കരുവാരക്കുണ്ട്, നെടിയിരുപ്പ്, പാണ്ടിക്കാട്, ചെറിയമുണ്ടം, താഴേക്കോട്, പൊന്മുണ്ടം, പൊന്മള എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ശ്രദ്ധിക്കാം ഡെങ്കിയെ