
നിലമ്പൂർ: ഗവ. മാനവേദൻ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച 'ജലം ജീവിതം' ബോധവൽക്കരണ നാടകം ശ്രദ്ധേയമായി. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. 'അമൃത് മിഷനു' മായി ചേർന്നു ജലം മലിനമാക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് തെരുവുനാടകം അവതരിപ്പിച്ചത്. നിലമ്പൂർ തേക്കു മ്യൂസിയത്തിൽ വിനോദ സഞ്ചാരികൾക്കു മുൻപിലാണ് ജലം ജീവിതം എന്ന നാടകം അരങ്ങേറിയത്. അമൃത് മിഷൻ കോർഡിനേറ്റർ കെ. ഹംസത്തുൽ, പ്രിൻസിപ്പാൾ ഇൻ ചാർജ് പി.കെ.സ്മിത, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കോയ കടവത്ത്, ബി.എ.ഷാജഹാൻ, ജമാൽ മൂത്തേടത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.സന്തോഷ് കുമാർ. എൻ.എസ്.എസ് വൊളന്റിയർ ലീഡർമാരായ വി.മുഹമ്മദ് ഹിഷാം, വി.എസ്. അസിൻ എന്നിവർ നേതൃത്വം നൽകി.