
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയും എഴുത്തൊരുമയും എം.ടി.അനുശോചന യോഗം സംഘടിപ്പിച്ചു. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. രാധാമണി അയിങ്കലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.ഗഫൂർ, നാസർ ഇരിമ്പിളിയം, കെ.പി.സലാം,മുനവ്വർ വളാഞ്ചേരി, ലത്തീഫ് കുറ്റിപ്പുറം, ഷംസുദ്ദീൻ പാറക്കൽ ,ഹംസുട്ടി പൂക്കാട്ടിരി, ഹസ്നയഹിയ,നൂറുൽ ആബിദ് നാലകത്ത്, സരേഷ് മേച്ചേരി, തങ്കമണി, വി.റിസ്വാന പൂക്കാട്ടിരി, സജിത മനോജ് ,പി.നാഫി, കെ.മുജീബ് റഹ്മാൻ, നിസാർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.