
കൊണ്ടോട്ടി: എസ്.എം.എ രോഗം ബാധിച്ച മുതുപറമ്പ് സ്വദേശി ഷാമിലിന്റെ ചികിത്സ ധന ശേഖരണാർത്ഥം സി.പി.എം മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ മുതുവല്ലൂർ മേഖല കമ്മിറ്റിയും സംയുക്തമായി പായസ ചലഞ്ച് സംഘടിപ്പിച്ചു. മുണ്ടക്കുളം യു.പി സ്‌കൂളിൽ സംഘടിപ്പിച്ച പായസ ചലഞ്ച് പരിപാടി അരീക്കോട് ഏരിയ കമ്മിറ്റി അംഗം ഉമ്മർ കുഞ്ഞാപ്പി മുണ്ടക്കുളം 15 ാം വാർഡ് മെമ്പർ മുജീബ് പാണാളിക്ക് പായസം കൈമാറി ഉദ്ഘാടനം ചെയ്തു. മുതുവല്ലൂർ ലോക്കൽ സെക്രട്ടറി കെ.പി.ഷക്കീർ, അനിൽ കുമാർ, രാജൻ, ഡി.വൈ,എഫ്,ഐ മേഖല സെക്രട്ടറി പ്രജീഷ്, അരീക്കോട് ബോക്ക് കമ്മിറ്റി അംഗം പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.