മലപ്പുറം :വിവിധ ആവശ്യങ്ങളുന്നയിച്ച് 2025 ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സൂചനാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമര സമിതി ഭാരവാഹികളുടെ മലപ്പുറം ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം ജംഷീർ അദ്ധ്യക്ഷത വഹിച്ചു. സമര സമിതി നേതാക്കളായ വിനോദ്, ആഷിഷ് , ഡോ. നൗഫൽ, കെ.സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ രാകേഷ് മോഹൻ സ്വാഗതവും കവിത സദൻ നന്ദിയും പറഞ്ഞു.