s
എൻ. എൽ. സി. നേതൃയോഗം എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തൊഴിലാളികളുടെ ക്ഷേമ പെൻഷനുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്യണമെന്ന് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. യോഗം എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.വി. ദാസ് അദ്ധ്യക്ഷത വഹിച്ചു. ഷെബിൻ തൂത, പി. സദാശിവൻ, സി.വി.രാധാകൃഷ്ണൻ, സക്കറിയ തോരപ്പ, വത്സല ടീച്ചർ, കുഞ്ഞൻ നായർ, ചേമാട്ട് ഭാസ്‌ക്കരൻ നായർ, ജമീല എന്നിവർ പ്രസംഗിച്ചു .