 
തിരൂരങ്ങാടി: ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. യോഗം കൂട്ടായ്മ പ്രസിഡന്റ് വി.പി. ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു . എഴുത്തുകാരൻ റഷീദ് പരപ്പനങ്ങാടി എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ കഴിഞ്ഞ വർഷം സെപ്തംബറിൽ നവതി ആഘോഷിച്ചിരുന്ന എം.ടി. വാസുദേവൻ നായരെ തിരൂർ തുഞ്ചൻപറമ്പിൽ ആദരിച്ചിരുന്നു. കൂട്ടായ്മക്ക് വേണ്ടി കുറുക്കോളി മൊയ്ദീൻ എം.എൽ.എയാണ് ഉപഹാരം കൈമാറിയത്. അനുസ്മരണ ചടങ്ങിൽ സെക്രട്ടറി മുസ്തഫ ചെറുമുക്ക് ,ഇ.പി. സെയ്തലവി,നവാസ് കൂരിയാട്, എൻ.പി. അരുൺ ഗോപി, ഹനീഫ ചെറുമുക്ക്, വളപ്പിൽ സക്കീർ, പി.ടി. അനസ്, ഇ.പി. നാസർ, പി.കെ ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു