d
d


മലപ്പുറം: കുഴിമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നേഴ്സ് പി.വൈ. ശൈലയുടെ അന്യായമായ സസ്‌പെൻഷൻ ജില്ലാ മെഡിക്കൽ ഓഫീസർ പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പൊതുജന ആരോഗ്യ വിഭാഗം ജീവനക്കാർ ഡിസംബർ നാലു മുതൽ നടത്തി വന്നിരുന്ന അനിശ്ചിത കാല നിസ്സഹകരണ സമരം പിൻവലിച്ചതായി കേരള ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു. സമരത്തിന് പിന്തുണ നൽകിയ സംഘടനകൾക്ക് ജില്ലാ പ്രസിഡന്റ് കെ.എ. ലൈജു, സെക്രട്ടറി വി.ബി. പ്രമോജ്, ട്രഷറർ ഹബീബ് റഹ്മാൻ എന്നിവർ പത്രക്കുറിപ്പിൽ നന്ദി അറിയിച്ചു.