
എടപ്പാൾ : വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ ഭാഗവത യജ്ഞം സമാപിച്ചു. അന്നദാനവും നടന്നു. വിവിധ ദിവസങ്ങളായി വരഹാവതാരം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം എന്നിവ നിറഞ്ഞ സദസ്സിൽ ആഘോഷിച്ചു. രുഗ്മിണി സ്വയംവര ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള അയങ്കലം വിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ദീപാരാധനയ്ക്ക് മുമ്പായി ക്ഷേത്രത്തിലെത്തി. തുടർന്ന് യജ്ഞാചാര്യൻ കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി, സഹആചാര്യൻമാരായ കല്ലായി വിഷ്ണു നമ്പൂതിരി, കെ.എം. പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഭാഗവതത്തിലെ രുഗ്മിണി സ്വയംവര ഭാഗം വായിച്ചു. തുടർന്ന് വിവാഹ മംഗള ശ്ലോകങ്ങൾ ആലപിച്ചു.