മലപ്പുറം: ഇരുമ്പുഴി വടക്കുമുറി തലാപ്പിൽ തെക്കേടം വടക്കേടം തറവാട്ടുകാർ നടത്തി വന്ന നാഗപ്പാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് കളംപൂജ, ഗാനാർച്ചന, കുടുംബ സംഗമങ്ങൾ, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നയിച്ച ട്രിപ്പിൾ തായമ്പക, മുരുകൻ കാട്ടാക്കടയുടെ കാവ്യസന്ധ്യ, കുടുംബങ്ങളുടെ മെഗാ തിരുവാതിരക്കളി തുടങ്ങിയവയും ഉണ്ടായി. ആഘോഷങ്ങൾക്കുമുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകി നടത്തുന്ന ഈ ഉത്സവം, തറവാടിനും സർവ്വോപരി ദേശത്തിന്റെ ശ്രേയസിനും ക്ഷേമത്തിനും ഐശ്വര്യത്തിനും ശക്തിപകരുമെന്നുമാണ് വിശ്വാസം.