hhhhhh

മലപ്പുറം; സ്‌പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ജില്ലാ കരാട്ടെ അസോസിയേഷൻ മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ യു.പി സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ചാമ്പ്യൻഷിപ്പിൽ അരീക്കോട് കാവനൂർ ചാമ്പ്യൻസ് കരാട്ടെ ക്ലബ്ബ് ഒന്നാം സ്ഥാനവും പൊന്നാനി വിന്നേഴ്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും പരപ്പനങ്ങാടി പൂരപ്പുഴ അലന്തല കരാട്ടെ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . വിജയികൾക്ക് മഞ്ചേരി സി. ഐ സുനിൽ പുളിക്കൽ സമ്മാനദാനം നിർവഹിച്ചു. വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർ ജനുവരി 24,25, 26 എന്നീ തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.