മലപ്പുറം: മലയാളിയുടെ ഹൃദയത്തിൽ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം കത്തിച്ചു വച്ച് കടന്നുപോയ മഹത് വ്യക്തിത്വമാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെന്നും തങ്ങൾ കൊളുത്തി വച്ച പ്രകാശം അണയാതെ സംരക്ഷിക്കുന്ന കുടുംബം സമൂഹത്തിന് ഏറെ മാതൃകയാണെന്നും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. പ്രാർത്ഥനയ്ക്ക് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി, എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ, പി.വി മുഹമ്മദ് മൗലവി എടപ്പാൾ, കാടാമ്പുഴ മൂസ ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, സലീം എടക്കര, ഹസൻ സഖാഫി പൂക്കോട്ടൂർ, വളയംകുളം മുസ്ലിയാർ, സി.കെ.മുഹമ്മദ് ഹാജി പുകുയൂർ, പി.കെ. ലത്തീഫ് ഫൈസി മേൽമുറി പങ്കെടുത്തു..