d
ജില്ലാതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ മിസ്റ്റർ മലപ്പുറമായി തെരഞ്ഞെടുത്ത മുഹമ്മദ് റിഷാൻ ട്രോഫിയുമായി


മലപ്പുറം: ജില്ലാതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ മിസ്റ്റർ മലപ്പുറം ചാമ്പ്യനായി മുഹമ്മദ് റിഷാൻ (പെരിന്തൽമണ്ണ ഫിറ്റ് ആൻഡ് ഫൈൻ ഫിറ്റ്നസ്) തിരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻ മുഹമ്മദ് ഇല്യാസ് (ആഷിക് ലൈഫ് ലൈൻ ഫിറ്റ്നസ്). മാസ്‌റ്റേഴ്സ് വിഭാഗം ചാമ്പ്യൻ ;ഗോപീകൃഷ്ണൻ (പെരിന്തൽമണ്ണ ഫിറ്റാസിൽ സ്റ്റുഡിയോ).
മറ്റ് വിജയികൾ ജൂനിയർ വിഭാഗം ; സി. ഫലാഹ് (പുലാമന്തോൾ ഗോൾഡ് സ്റ്റാർ ജിം), മോഡൽ ഫിസിക്കൽ ചാമ്പ്യൻ ; സി.എച്ച്. ഹിലാൽ ( വണ്ടൂർ യുവർ ലൈഫ് ഫിറ്റ്നസ്), വുമൺ ബോഡി ബിൽഡിംഗ് ചാമ്പ്യൻ ;ജ്യോതി തിലകൻ (ആഷിക് ലൈഫ് ലൈൻ ഫിറ്റ്നസ്).