 
മലപ്പുറം: ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ ജനുവരി രണ്ടു മുതൽ ആറ് വരെ 'നിറപൊലി-25' എന്ന പേരിൽ കാർഷിക പ്രദർശന, വിപണന മേള സംഘടിപ്പിക്കും. രണ്ടിന് രാവിലെ എട്ടിന് സാംസ്കാരിക ഘോഷയാത്രയോടെ മേള തുടങ്ങും. രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. പി.വി. അൻവർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ആറിന് രാവിലെ 11ന് സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സറീന ഹസീബ്, ബെന്നി സെബാസ്റ്റ്യൻ, ടി.പി. അബ്ദുൽ മജീദ്, എസ്. ബിജു പങ്കെടുത്തു.