s
ബാബു കോഡൂർ

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ ഡിസൈൻ മത്സരത്തിൽ ആർട്ടിസ്റ്റും നാടക സംവിധായകനുമായ ബാബു കോഡൂർ സമ്മാനാർഹനായി.
5000 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങുന്നതാണ് സമ്മാനം. 60 ഓളം എൻട്രികളിൽ നിന്നാണ് മികച്ചത് തിരഞ്ഞെടുത്തത്.
25 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്നു. ശ്രദ്ധേയമായ നിരവധി ലോഗോകളും പോസ്റ്ററുകളും ടൈറ്റിലുകളും ചെയ്തിട്ടുണ്ട്. ചെമ്മങ്കടവ് സ്വദേശിയാണ്. ചിത്രകാരനും കലാസംവിധായകനുമായ ഷാജി കേശവ് അദ്ധ്യക്ഷനും ക്രിയേറ്റീവ് ആർട്ടിസ്റ്റ് ദിപു സോമൻ, ചിത്രകാരൻ വി. എസ്. മധു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഫലം നിർണ്ണയിച്ചത്.
സമ്മാനം ജനുവരി നാലിന് വൈകിട്ട് നാലിന് മലപ്പുറം ടൗൺ ഹാളിൽ നടക്കുന്ന രശ്മി സുവർണ്ണ ജൂബിലി സംഘാടക സമിതി രൂപവൽക്കരണ യോഗത്തിൽ ചലച്ചിത്ര സംവിധായകൻ ജിയോ ബേബി സമ്മാനിക്കും.