
പാലക്കാട്: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭാ മന്ദിരത്തിൽ ഫൈനൽ മത്സരങ്ങളും നടത്തും. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയുടെ പ്രാഥമിക ക്വിസ് മത്സരം ഡിസംബർ അഞ്ചിന് എറണാകുളം കുസാറ്റിൽ നടക്കും. പൊതുജനങ്ങൾക്കായുളള പ്രാഥമിക, ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ വെച്ചാണ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് www.klibf.niyamasabha.org