
പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ഇക്ബാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി.എ.കരീം അദ്ധ്യക്ഷനായി. സ്‌കൗട്ട് മാസ്റ്റർ പി.മുഹമ്മദ് മുസ്തഫ ക്യാമ്പ് വിശദീകരണം നടത്തി. അദ്ധ്യാപകരായ കെ.ഹരിദാസൻ, സി.പഴനിയപ്പൻ, സ്‌കൗട്ട് ജില്ലാ കമ്മീഷണർ കെ.അൻവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് സ്റ്റേറ്റ് ഫാക്കൽറ്റിയായ റഷീദ് വിളയൂർ റിലാക്സ് ആൻഡ് കണക്ട് എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു. റോഡ് സുരക്ഷയെക്കുറിച്ച് കൊപ്പം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സർക്കിൾ ഇൻസ്‌പെക്ടർ കെ.അജിത്ത് ക്ലാസെടുത്തു.