
കടമ്പഴിപ്പുറം: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചു ഒറ്റപ്പാലം പി.കെ.ദാസ് ആശുപത്രിയും, കടമ്പഴിപ്പുറം ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്താകുമാർ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത ചെവി, നേത്ര, ജനറൽ പരിശോധന ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സി.എസ്.കൃഷ്ണകുമാർ, ഡോ.അനുരാധ, എ.കെ.ശബരീകൃഷ്ണ, കെ.ബി.രമേഷ്, എം.എസ്.സുജിത, ജെ.രജനി, ആർ.ഗീത, പി.ആർ.പ്രവിത തുടങ്ങിയവർ സംസാരിച്ചു. സ്‌കൂളിലെ എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് നേതൃത്വം നൽകി.