
പാലക്കാട്: ഒറ്റപ്പാലം സി.പി.എം ഏരിയ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല കമ്മിറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബമായത് എങ്ങനെയെന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. എ.വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു. യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു . ഒറ്റപ്പാലത്ത് 8 ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചതിലും പ്രതിനിധികൾ അമർഷം പ്രകടിപ്പിച്ചു. മത്സരമില്ലാതെ ഏരിയാ സെക്രട്ടറിയായി എസ്.കൃഷ്ണദാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.