 
നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോക്കിയം ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. ഡോ ജോസഫ് ടോം മുഖ്യപ്രഭാഷണം നടത്തി. എയ്ഡ്സ് പകരുന്ന രീതിയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സ്‌കിറ്റ് അവതരിപ്പിച്ചു. ജീവനക്കാരായ സൈനു സണ്ണി, സുദിന സുരേന്ദ്രൻ, എസ്.സംഗീത, രാജൻ, മുനുസ്വാമി എന്നിവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.രമ്യ, പബ്ലിക് ഹെൽത്ത് നേഴ്സ് എസ്.സഹീത എന്നിവർ സംസാരിച്ചു.