pattampi
ആമയൂർ എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പ്രി ക്യാമ്പ് ഓറിയന്റേഷനിൽ നിന്ന്.

പട്ടാമ്പി: ആമയൂർ എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഡിസംമ്പർ 21 മുതൽ നടത്തുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി പ്രീ ക്യാമ്പ് ഓറിയന്റേഷൻ പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി ലിമന്റ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇക്കണോമിക്സ് വിഭാഗം അസി. പ്രൊഫസറും എൻ.എസ്.എസ് കോ ഓർഡിനേറ്ററുമായ കെ.ടി.രാജേഷ് നേതൃത്വം നൽകി. എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ടി.ദിലീപ്, എ.പി.ഷഹല, എൻ.എസ്.എസ് സ്റ്റുഡന്റ്സ് കോഓർഡിനേറ്റർ കെ.എസ്.ഷഹനാസ് എന്നിവർ സംസാരിച്ചു.