വടക്കഞ്ചേരി: സി.പി.എം വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിന് മുടപ്പല്ലുരിൽ തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.സുകുമാരൻ അദ്ധ്യക്ഷനായി. മുതിർന്ന നേതാവ് സി.ടി.കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ടി.എം.ശശി, പി.മമ്മിക്കുട്ടി, എസ്.അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി.സുമോദ് എം.എൽ.എ, സി.കെ.ചാമുണ്ണി, എരിയാ സെക്രട്ടറി ടി.കണ്ണൻ, ആർ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ചുവപ്പ് വളണ്ടിയർമാർച്ചും പൊതുസമ്മേളനവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.