 
പാലക്കാട്: താലൂക്കിൽ അവശ്യ വസ്തു നിയമ പ്രകാരം വിവിധ കാലയളവിൽ പിടിച്ചെടുത്ത 3778 കിലോ ഗോതമ്പ് ലേലം വഴി വിറ്റഴിക്കുന്നു. കഞ്ചിക്കോട് എൻ.എഫ്.എസ്.എ ഗോഡൗണിലാണ് ഭഗോതമ്പ് സൂക്ഷിച്ചിട്ടുള്ളത്. ലേലത്തിൽ പങ്കെടുക്കുന്നതിനായുള്ള ദർഘാസ് ഡിസംബർ 11ന് ഉച്ചയ്ക്ക് 2.30 വരെ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നു മണിക്ക് ദർഘാസുകൾ തുറന്നു പരിശോധിക്കും. ഗോതമ്പിന്റെ സാമ്പിൾ പാലക്കാട് താലൂക്ക് ഓഫീസിലും കഞ്ചിക്കോട് എൻ.എഫ്.എസ്.എ ഗോഡൗണിലും പരിശോധിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2536872, 9188527391.