 
അലനല്ലൂർ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി അലനല്ലൂർ ജി.വി.എച്ച്.എസ്.എസിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാലയത്തിലെത്തി പഠനം നടത്താൻ കഴിയാത്ത കുട്ടികളെ ഉപഹാരവും മധുരവും നൽകി ആദരിച്ചു. പ്രധാനാദ്ധ്യാപകൻ പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി എസ്.കെ.കവിത ഭിന്നശേഷിദിന സന്ദേശം നൽകി. യു.പി തലത്തിൽ 'ഭിന്നശേഷി സൗഹൃദ വിദ്യാലയം' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 'ഭിന്നശേഷി സൗഹൃദ സമൂഹം' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി.അസംബ്ലിയിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി.