dairy
പട്ടാമ്പി ബ്ലോക്ക് ക്ഷീര കർഷക സംഗമത്തോടാനുബന്ധിച്ച പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: ക്ഷീരവികസന വകുപ്പിന്റെയും വിവിധ ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പട്ടാമ്പി ബ്ലോക്ക് ക്ഷീര കർഷക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.റഷീദ്, നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.രമണി, ബേബി ഗിരിജ, എ.ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഉണ്ണികൃഷ്ണൻ, ഓങ്ങല്ലൂർ പഞ്ചായത്ത് അംഗം മുഹമ്മദലി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ.ബിന്ദു, ക്ഷീരവികസന ഓഫീസർ പി.ബി.പ്രിയ സംസാരിച്ചു. മികച്ച ക്ഷീര കർഷകരെ ആദരിച്ചു. ക്ഷീരപ്രദർശനം, ലൈവ് പാലുൽപന്ന നിർമ്മാണം, ഡയറി ക്വിസ്, ഡയറി സെമിനാർ, പൊതുസമ്മേളനം തുടങ്ങിയവയും നടന്നു.