കൊല്ലങ്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പാലക്കാട് കാർഷിക എൻജിനീയറിംഗ് വിഭാഗവും സംയുക്തമായി കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലങ്കോട് ഇ.എം.എസ് യൂട്ടിലിറ്റി മൈതാനത്തു നടന്ന ക്യാമ്പ് കൃഷി അസി. ഡയറക്ടർ സ്മിത സാമൂവലിന്റെ അദ്ധ്യക്ഷതയിൽ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ
ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ പി.പ്രസാദ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.എൻ.സുഹാസ്, അസി. എൻജിനീയർ(കൃഷി) ലിയ ജോയ് എന്നിവർ സംസാരിച്ചു. ഡിസംബർ 12, 13 തീയതികളിലായി പാലക്കാട്, മലമ്പുഴ ബ്ലോക്കുകളിലും സർവീസ് ക്യാമ്പ് നടക്കും.