orator
speech

പാലക്കാട്: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000 രൂപയും​ 10000 രൂപയും 5000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും വിതരണം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18-40 വയസ് പ്രായമുള്ളവർ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിലിലൊ കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ നൽകണം. ഡിസംബർ 20 വരെ അപേക്ഷിക്കാം. ഫോൺ: 8086987262, 0471 2308630