 
പാലക്കാട്: താലൂക്കിൽ ഇനിയും മസ്റ്ററിംഗ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾക്കായി ഡിസംബർ 15 വരെ വിവിധ സ്ഥലങ്ങളിൽ രാവിലെ 10 മുതൽ 4.30 വരെ ഐറിസ് സ്‌കാനർ/ഫെയ്സ് ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കൈവിരലുകൾ ഉപയോഗിച്ച് മസ്റ്ററിംഗ് സാധിക്കാതെ വന്ന റേഷൻ കാർഡ് അംഗങ്ങൾ സൗകര്യം ഉപയോഗപ്പെടുത്തണമെന്നു പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ കാർഡിലെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൈവശം വയ്ക്കണം. കൂടാതെ പി.എച്ച്.എച്ച്/എ.എ.വൈ കാർഡിൽ ഉൾപ്പെട്ട മരണമടഞ്ഞ വ്യക്തികളുടെ പേരുകൾ നീക്കം ചെയ്യുന്നതിന് അക്ഷയ മുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.