carrier
'പാസ് വേർഡ്' ഏകദിന വ്യക്തിത്യ വികസന കരിയർ ഗൈഡൻസ് പ്രോഗാം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിക്ക് ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശേരി: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാത്ഥികൾക്കായി നടത്തുന്ന 'പാസ് വേർഡ്' ഏകദിന വ്യക്തിത്യ വികസന കരിയർ ഗൈഡൻസ് പരിപാടി ചെർപ്പുളശേരി ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിക്ക് ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലിം അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.റഹിം അദ്ധ്യക്ഷനായി. ദീപക്ക്, രഘുകുമാർ, മുരളിധരൻ,പാസ് വേർഡ് കോർഡിനേറ്റർ അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.