 
പട്ടാമ്പി: സിജി(സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) താലൂക്ക് ചാപ്റ്ററിന്റേയും പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വിവിധ മത്സര പരീക്ഷകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും പി.എസ്.സി വൺ ടൈം ഓൺലൈൻ രജിസ്‌ട്രേഷനും നടന്നു. സിജി ജില്ലാ സെക്രട്ടറി നാസർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചാപ്റ്റർ പ്രസിഡന്റ് പി.അബ്ദുൽ അസീസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, സെക്രട്ടറി കെ.ഹംസ, അഡ്മിനിസ്‌ട്രേറ്റർ എസ്.എ.തങ്ങൾ സംസാരിച്ചു. സിജി റിസോഴ്സ് പേഴ്സൺ താഹിർ സൈൻ മത്സര പരീക്ഷകളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ ക്ലാസെടുത്തു.